PATHANAMTHITTA JILLA PRAVASI ASSOCIATION
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ - PAPA Bahrain
PATHANAMTHITTA JILLA PRAVASI ASSOCIATION
ബഹ്റൈൻ പ്രവാസ മണ്ണിലെ പത്തനംതിട്ട ജില്ലക്കാരുടെ സൌഹൃദ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (Pathanamthitta Jilla Pravasi Association - PAPA)- ബഹ്റൈൻ.
ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം മാനവികതയ്ക്കും ജന്മനാടിൻ്റെ വികാരവും സ്നേഹവും സംസ്കാരവും, ആഘോഷവും എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു സാമൂഹിക-സാംസ്കാരിക കൂട്ടായ്മയാണിത്.
പ്രവാസ ജീവിതത്തിലെ ഏകാന്തത മാറ്റി ഓരോ അംഗത്തിനും സുരക്ഷയും കരുതലും നൽകി സഹായിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു.
ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സാമാപനത്തിൻ്റെ ഭാഗമായി, ഓറാ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് 🎶 സുവർണ്ണം 2026 🎶- മ്യൂസിക്കൽ മെഗാ ഇവൻ്റ് നവംബർ 5-ാം തീയതി വൈകിട്ട് 7 മണി മുതൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ......
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ (PAPA Bahrain) ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനച്ചടങ്ങ് കാനൂ ഗാർഡൻ ഹാളിൽ നടന്നു. അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ക്രിക്കറ്റ് ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ടീം ക്യാപ്റ്റൻ ദീപക്, വൈസ് ക്യാപ്റ്റൻ......
ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി, ഓറാ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്നാണ് സുവർണ്ണം 2026.
നവംബർ 5-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന ഈ സംഗീതമാമാങ്കത്തിന്......
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ‘ഓണാരവം 2026’ ഓണാഘോഷ പരിപാടി വൻ ജനപങ്കാളിത്തത്തോടെ സൽമാനിയ കെ. സിറ്റി ഹാളിൽ നടന്നു. വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം അറുന്നൂറിലധികം പേർ പങ്കെടുത്തു.
ഐ.സി.ആർ.എഫ് (ICRF) ചെയർമാൻ......
മനാമ: കേരളത്തിലുണ്ടായ ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള പൂവത്തൂർ പ്രദേശത്തെയും കോഴഞ്ചേരിയിലെയും 70 ൽ പരം കുടുംബങ്ങൾക്ക് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തരമായി......