പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം നടന്നു

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ (PAPA Bahrain) ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനച്ചടങ്ങ് കാനൂ ഗാർഡൻ ഹാളിൽ നടന്നു. അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ക്രിക്കറ്റ് ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ടീം ക്യാപ്റ്റൻ ദീപക്, വൈസ് ക്യാപ്റ്റൻ ഡിജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിൽ അജിത്, മുഹമ്മദ് അലി, ജിജിൻ, രോഹിത്, ഉണ്ണി, ആരിഫ്, വിഭിജിത്, അതുൽ, ഷഹ്സീം, പ്രവീൺ, ഗോകുൽ, സുജിത്, നദീം, അസീം, സൈഫ് എന്നിവർ അംഗങ്ങളാണ്. ബിനു കോന്നിയാണ് ടീം കോർഡിനേറ്റർ.

 

പവർ പ്ലസ് ഇലക്ട്രിക്കൽ കോൺട്രാക്ടിംഗ് ആണ് ടീമിന്റെ ജേഴ്‌സികൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ സ്പോർട്സ് വിങ്ങായ PAPA Sports Wing, ഈ മാസം 29, 30 തീയതികളിൽ HOPE Bahrain സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കും.

അസോസിയേഷന്റെ കായികമികവും കൂട്ടായ്മയും ടീം സ്പിരിറ്റും പ്രകടിപ്പിക്കുന്നതിനുള്ള അവസരമായാണ് ടൂർണമെന്റിനെ കാണുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ടീമിന് പിന്തുണയുമായി എല്ലാ കായികപ്രേമികളെയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്തു..

← Back to News