സുവർണ്ണം 2026 - മ്യൂസിക്കൽ മെഗാ ഇവൻ്റ് - നവംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഇന്ത്യൻ ക്ലബിൽ

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി, ഓറാ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്നാണ് സുവർണ്ണം 2026.

നവംബർ 5-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന ഈ സംഗീതമാമാങ്കത്തിന് നേതൃത്വം നൽകുന്നത് ഭാഗ്യരാജും ദി ബാൻഡും ആണ്.

സംഗീതത്തിന്റെ മാസ്മരിക ലോകത്ത് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ മ്യൂസിക്കൽ ഫ്യൂഷൻ നിശയിലേക്ക് ബഹ്‌റൈനിലെ എല്ലാ പ്രിയപ്പെട്ടവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

നമുക്കൊന്നിക്കാം… സംഗീതത്തിൻ്റെ താളങ്ങളിൽ ആഘോഷിക്കാം… സൗഹൃദത്തിൻ്റേയും സ്നേഹത്തിൻ്റേയും ഈ സുവർണ്ണനിമിഷങ്ങൾ ഒരുമിച്ച് പങ്കിടാം!

📅 തീയതി: നവംബർ 5, 2026 (വ്യാഴാഴ്ച)
🕖 സമയം: വൈകിട്ട് 6 മണി മുതൽ
📍 വേദി: ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയം, ബഹ്‌റൈൻ

സുവർണ്ണം 2026 — സംഗീതവും സൗഹൃദവും ഒത്തുചേരുന്ന സുവർണ്ണരാവ്!

← Back to News