PATHANAMTHITTA JILLA PRAVASI ASSOCIATION
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ - PAPA Bahrain
PATHANAMTHITTA JILLA PRAVASI ASSOCIATION
ബഹ്റൈൻ പ്രവാസ മണ്ണിലെ പത്തനംതിട്ട ജില്ലക്കാരുടെ സൌഹൃദ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (Pathanamthitta Jilla Pravasi Association - PAPA)- ബഹ്റൈൻ.
ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം മാനവികതയ്ക്കും ജന്മനാടിൻ്റെ വികാരവും സ്നേഹവും സംസ്കാരവും, ആഘോഷവും എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയാണിത്.
പ്രവാസ ജീവിതത്തിലെ ഏകാന്തത മാറ്റി ഓരോ അംഗത്തിനും സുരക്ഷയും കരുതലും നൽകി സഹായിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു.
ബഹ്റൈനിലെ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ്റെ നേതൃത്വത്തിൽ ജോലിലഭിക്കാതെ പ്രയാസപ്പെടുന്നവർക്കു വേണ്ടി തുടങ്ങിയ PAPA ജോബ് സെൽ വാട്സ്ആപ്പ് ചാനൽ 5000 Followers കടന്നു. ഇതിനകം അനേകർക്ക് ജോലി ലഭിക്കുവാൻ നമ്മുടെ ഈ ചാനൽ മുഖാന്തരം സാധിച്ചു എന്നതിൽ PAPA Job Cell Team-നു ചാരുതാർഥ്യമുണ്ട്.
ഇതുവരെ നൽകിയ സപ്പോർട്ട്......
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കാരുണ്യ പദ്ധതിയിലേക്കുള്ള ബിരിയാണി ചലഞ്ച് 13.02.2026 നാളെ
വരാനിരിക്കുന്ന പുണ്യ റമദാൻ മാസത്തിൽ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന 250-ഓളം വരുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഒരു ബിരിയാണി ചലഞ്ച് നാളെ വെള്ളിയാഴ്ച നടത്തുന്നു.. ...
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കാരുണ്യ പദ്ധതിയിലേക്ക് ബിരിയാണി ചലഞ്ച് നടത്തുന്നു.
വരാനിരിക്കുന്ന പുണ്യ റമദാൻ മാസത്തിൽ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന 250-ഓളം വരുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഒരു ബിരിയാണി ചലഞ്ച് ഈ വെള്ളിയാഴ്ച നടത്തുകയാണ്.......
ബഹ്റൈൻ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിസ്വാർത്ഥമായി നിശബ്ദ സേവനം നടത്തുന്ന അസോസിയേഷനു കഴിഞ്ഞ കാലങ്ങളിൽ പലവിധ പ്രശ്നങ്ങളിൽ വേണ്ടുന്നതായ സഹായം ചെയ്തുവന്നിരുന്ന സാമുഹിക പ്രവർത്തകരെ ആദരിച്ചു.
വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന സാമുഹിക പ്രവർത്തകരായ പ്രിയപ്പെട്ട ശ്രീ. മണിക്കുട്ടൻ & ശ്രീ.......
ഹൃദയപൂർവ്വം പത്തനംതിട്ട
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026&27 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ‘ഹൃദയപൂർവ്വം പത്തനംതിട്ട’ എന്ന പേരിൽ സെഗയ ഐ മാക് ബി.എം.സി (I MAC BMC) ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.
പ്രശസ്ത മാധ്യമപ്രവർത്തകയും, ബിഗ്......