മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026&27 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ‘ഹൃദയപൂർവ്വം പത്തനംതിട്ട’ എന്ന പേരിൽ സെഗയ ഐ മാക് ബി.എം.സി (I MAC BMC) ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.
പ്രശസ്ത മാധ്യമപ്രവർത്തകയും, ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം ആശംസിച്ചു. വിവിധ പ്രവത്തനങ്ങളിൽ അസോസിയേഷനോടൊപ്പം പ്രവർത്തിച്ച ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മനോജ് വടകര, മണിക്കുട്ടൻ എന്നിവരെ ചടങ്ങിൽ അസോസിയേഷൻ ആദരിച്ചു.
റവ. ഫാദർ ജേക്കബ് തോമസ് (വികാരി, ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ) , അഡ്വ. ബിനു മണ്ണിൽ വർഗീസ് (ചെയർമാൻ, ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ), ഫ്രാൻസിസ് കൈതാരത്ത് (ഐ മാക് ബി.എം.സി ചെയർമാൻ),തോമസ് മാമൻ (മാനേജിംഗ് ഡയറക്ടർ, സഫയർ ഇൻഡസ്ട്രീസ്), ജോൺസൺ കല്ലുവിളയിൽ (മാനേജിംഗ് ഡയറക്ടർ, ടു സീസ് ഇലക്ട്രോ മെക്കാനിക്കൽ) തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
വർഗീസ് മോടിയിൽ (രക്ഷാധികാരി), ദയ ശ്യാം (ലേഡീസ് വിംഗ് പ്രസിഡന്റ്) എന്നിവർ അസോസിയേഷൻ്റെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് അസോസിയേഷന്റെ 2023-2025 കാലയളവിലെ എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളേയും മൊമൻ്റോ നൽകി ആദരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ അസോസിയേഷന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.
മറ്റു ഭാരവാഹികൾ: രഞ്ജു ആർ നായർ (മെമ്പർഷിപ്പ് സെക്രട്ടറി), റോബിൻ ജോർജ്, അഞ്ചു വിഷ്ണു (മെഡിക്കൽ കോഡിനേറ്റർമാർ), അനിൽ രാഘവൻ (ചാരിറ്റി കൺവീനർ), ബിനു കോന്നി (സ്പോർട്സ് കൺവീനർ), വിഷ്ണു പി സോമൻ (മീഡിയ), സുഭാഷ് തോമസ്, ശ്യാം എസ് പിള്ള (നോർക്ക രജിസ്ട്രേഷൻ), ബിബിൻ മാടത്തേത്ത് (ജനറൽ കോഡിനേറ്റർ), ബിജിൻ ശ്രീകുമാർ (എന്റർടൈൻമെന്റ് സെക്രട്ടറി), ഫിന്നി എബ്രഹാം, ബിജോയ് പി എസ് (ഓഡിറ്റർമാർ) എന്നിവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിമിലിയ അന്ന സ്കറിയ, ദിവ്യ വിഷ്ണു, സിൻസി പ്രിൻസ്, ലയ അനിൽ, ജെയ്സൺ വർഗീസ്, സക്കറിയ സാമുവൽ, അജു ടി കോശി, ജോബി വർഗീസ്, ജെയിംസ് ജോർജ്, നൗഫൽ ഖാദർ, സാജൻ പുള്ളുവയലിൽ, ശ്രീജിത്ത് നായർ, സജീഷ് പന്തളം, ബിജു എം ജോസ് ചുമതലയേറ്റു.
ഉദ്ഘാടന ചടങ്ങിന് ശേഷം മാജിക് ഷോ, മെന്റലിസം, ഡാൻസ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ അനിൽ രാഘവൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




