പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു. അദിലിയ ഔറ ഹാളിൽ വെച്ച് നടന്ന ഹൃദ്യമായ ചടങ്ങിൽ, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവജ്ഞാനം രക്ഷധികാരി വർഗീസ് മോടിയിലിന് ആദ്യ കൂപ്പൺ നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.

ജാതിമതഭേദമന്യേ, ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റുന്ന സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ഉത്സവമാണ് ഓണം. നാടും നഗരവും കടന്ന്, നമ്മെ ഒന്നിപ്പിക്കുന്ന ആ ഗൃഹാതുരമായ ഓർമ്മകളിലേക്ക് നമുക്കൊരുമിച്ച് വീണ്ടും ചുവടുവെക്കാം. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷമായ "ഓണാരവം - 26"- ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു....
📅 തീയതി: 2026 സെപ്റ്റംബർ 11, വെള്ളിയാഴ്ച
⏰ സമയം: രാവിലെ 9:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ
📍 സ്ഥലം: സൽമാനിയ കെ-സിറ്റി ഹാൾ
🌸 ഓണപ്പൂക്കളം
🎭 വിവിധയിനം കലാപരിപാടികൾ
🎶 സംഗീത വിരുന്ന്
🍛 വിഭവസമൃദ്ധമായ ഓണസദ്യ
ഈ വർഷം പരിമിതമായ കൂപ്പണുകൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ, നമ്മുടെ ഈ ആഘോഷം മനോഹരമാക്കാൻ എത്രയും വേഗം കൂപ്പണുകൾ കൈപ്പറ്റി സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കുമല്ലോ.

📞 കൂടുതൽ വിവരങ്ങൾക്കും കൂപ്പണിനും ബന്ധപ്പെടുക:
* ജെയ്സൺ: 35029593
* ബിബിൻ മാടത്തേത്ത്: 33970704
(കൂപ്പണിനായി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ബന്ധപ്പെടാവുന്നതാണ്)
നമ്മുടെ തനിമയും പൈതൃകവും പുതുക്കുന്ന ഈ മനോഹരമായ "ഓണാരവം 2026" ആഘോഷ പരിപാടികളിലേക്ക് നിങ്ങളെ ഏവരെയും കുടുംബസമേതം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു! 🌾💚