നമ്മുടെയെല്ലാം ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി മാധുര്യമുള്ള ഗാനങ്ങളാൽ ഇടംനേടിയ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായിക എസ്. ജാനകി (ജാനകിയമ്മ) ഇനി ഓർമ്മ. ഭാവസാന്ദ്രമായ ശബ്ദം കൊണ്ടും അതുല്യമായ ഗായനശൈലി കൊണ്ടും ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് അവർ തീർത്ത വസന്തം സമാനതകളില്ലാത്തതാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഒട്ടനവധി ഭാഷകളിലായി ആലാപനത്തിൻ്റെ വിസ്മയം തീർത്ത അവർ പ്രവാസി മലയാളി സമൂഹത്തിൻ്റെയും ഹൃദയരാഗമായിരുന്നു.
ഗാനകോകിലം എസ്. ജാനകിയുടെ വിയോഗത്തിൽ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) കുടുംബാഗങ്ങളുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. സംഗീത ലോകത്തിന് നികത്താനാവാത്ത ഈ നഷ്ടത്തിൽ പങ്കുചേരുന്നതോടൊപ്പം, അവരുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പ്രണാമം അർപ്പിക്കുന്നു.
- പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA), ബഹ്‌റൈൻ